Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : University

Thrissur

യൂണിവേഴ്സിറ്റിയിൽ ജോ​ലി വാ​ഗ്ദാ​നംചെ​യ്ത് 11 ല​ക്ഷംത​ട്ടി​: പ്രതി റിമാൻഡിൽ

വ​ട​ക്കാ​ഞ്ചേ​രി: വെ​റ്റ​റി​ന​റി ആ​ൻ​ഡ് ആ​നി​മ​ൽ സ​യ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 11 ല​ക്ഷം രൂ​പ ത​ട്ടി​യ യൂ​ണി​വേ​ഴ്സി​റ്റി ജീ​വ​ന​ക്കാ​ര​നെ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി ആ​ൻ​ഡ് ആ​നി​മ​ൽ സ​യ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ക്ല​റി​ക്ക​ൽ പോ​സ്റ്റി​ലേ​ക്ക് ജോ​ലി വാ​ഗ്ദാ​നംചെ​യ്ത് പു​തു​രു​ത്തി സ്വ​ദേ​ശി നി​മേ​ഷി​ന്‍റെ കൈ​വ​ശ​ത്തുനി​ന്നും പ​ല​പ്പോ​ഴാ​യി 11 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ മാ​ട​ക്ക​ത്ത​റ വെ​ള്ളാ​നി​ശേ​രി തോ​പ്പി​ൽ ഗോ​പി​യു​ടെ മ​ക​ൻ ബി​നോ​യ്(45)നെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മു​ര​ളീ​ധ​ര​ന്‍റെ നി​ർ​ദേശപ്ര​കാ​രം വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​റ്റ​റി​ന​റി കോ​ള​ജി​ൽ വ​രു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് പ​രീ​ക്ഷ​യോ, ഇ​ന്‍റ​വ്യൂ​വോ ഇ​ല്ലാ​തെ ജോ​ലി വാ​ങ്ങി വാ​ഗ്ദാ​നം ചെ​യ്താ​ണ് പ​ണം കൈ​പ്പ​റ്റി​യ​ത്. നി​മേ​ഷ് വി​ദേ​ശ​ത്തു നി​ന്നു തി​രി​കെവ​ന്ന് നാ​ട്ടി​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന​യാ​ളാ​ണ്.

നി​മേ​ഷി​ന്‍റെ ഭാ​ര്യ​ക്കും സ​ഹോ​ദ​ര​നും ജോ​ലി ല​ഭി​ക്കു​ന്ന​തി​നാ​ണ് പ​ണംന​ല്‌കി​യി​രു​ന്ന​ത്. പ​ണംന​ല്‌കി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ജോ​ലി ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് പ​രാ​തി​യു​മാ​യി നി​മേ​ഷ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി മാ​ട​ക്ക​ത്ത​റ​യി​ലു​ള​ള വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട് എ​ന്ന​റി​ഞ്ഞ് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. നി​ര​വ​ധിപേ​രി​ൽനി​ന്നു ബി​നോ​യ് പ​ണം ഇ​ത്ത​ര​ത്തി​ൽ കൈ​പ്പ​റ്റി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

വ​ട​ക്കാ​ഞ്ചേ​രി സിഐ മു​ര​ളീ​ധ​ര​ൻ, എസ്ഐമാ​രാ​യ ഹ​രി​ഹ​ര​സൂ​നു, പ്ര​ദീ​പ് കു​മാ​ർ, നി​ബി​ൻ, അ​സി. എസ്ഐ ന​ളി​നി, സി​വി​ൽ​പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ഗു​ൺ, ജി​തി​ൻ എ​ന്നി​വ​ർ പ്ര​തി​യെ അ​റ​സ്റ്റ്ചെ​യ്ത സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന. വ​ട​ക്കാ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Kerala

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വി​സി തെ​ര​ഞ്ഞെ​ടു​പ്പ്; സേ​ർ​ച്ച് ക​മ്മി​റ്റി​യാ​യി

തി​രു​വ​ന​ന്ത​പു​രം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സേ​ർ​ച്ച് ക​മ്മി​റ്റി​ക്ക് ചാ​ൻ​സ​ല​ർ​കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ അം​ഗീ​കാ​രം ന​ൽ​കി.

മൂ​ന്നം​ഗ ക​മ്മി​റ്റി​യി​ൽ ചാ​ൻ​സ​ല​റു​ടെ നോ​മി​നി​യാ​യി നാ​ഷ​ണ​ൽ സ​യ​ൻ​സ് ചെ​യ​ർ പ്രെ​ഫ​സ​ർ ഡോ.​എ​ലു​വ​ത്തി​ങ്ക​ൽ ഡി.​ജെ​മ്മി​സും യു​ജി​സി പ്ര​തി​നി​ധി​യാ​യി മും​ബൈ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ര​വീ​ന്ദ്ര ഡി. ​കു​ൽ​ക്ക​ർ​ണി​യേ​യും നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

സി​ൻ​ഡി​ക്കേ​റ്റ് പ്ര​തി​നി​ധി​യാ​യി കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ൻ​സ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് മെ​മ്പ​ർ സെ​ക്ര​ട്ട​റി​യാ​യ പ്ര​ഫ എ.​സാ​ബു​വാ​ണ് സേ​ർ​ച്ച് ക​മ്മി​റ്റി​യം​ഗം.

 

Kerala

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ് വ​ർ​ധ​ന; എ​സ്എ​ഫ്ഐ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ് വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ബി. ​അ​ശോ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു സം​ഘ​ർ​ഷം.

ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സു​കാ​ർ പി​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ച​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ന്‍റെ ഷീ​ൽ​ഡ് ബ​ല​മാ​യി പി​ടി​ച്ചു വാ​ങ്ങി​യാ​ണ് ജ​ല​പീ​ര​ങ്കി​യെ പ്ര​തി​രോ​ധി​ച്ച​ത്. ര​ണ്ടു മ​ണി​ക്കൂ​ർ നേ​രം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നു ഗേ​റ്റു​ക​ളും പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു.

Latest News

Corehub Up